Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Eranakulam General Hospital

അ​നാ​ഥ​യാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​ക്ക് ക​രു​ത​ലാ​യി കേ​ര​ളം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം/ കൊ​​​ച്ചി: രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി ഒ​​​​രു ജി​​​​ല്ലാ​​​​ത​​​​ല ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ഹൃ​​​​ദ​​​​യം മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ല്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​മാ​​​​ന​​​​ത്തി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ളം ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി.

നേ​​​​പ്പാ​​​​ള്‍ സ്വ​​​​ദേ​​​​ശി​​​നി ദു​​​​ര്‍​ഗ കാ​​​​മി(22)​​​​ക്കാ​​​​ണ് തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് മ​​​​​സ്തി​​​​​ഷ്ക​​​മ​​​​​ര​​​​​ണം സം​​​​​ഭ​​​​​വി​​​​​ച്ച കൊ​​​​​ല്ലം ചി​​​​​റ​​​​​യ്ക്ക​​​​​ര ഇ​​​​​ട​​​​​വ​​​​​ട്ടം സ്വ​​​​​ദേ​​​​​ശി എ​​​​​സ്. ഷി​​​​​ബു​​​​​വി​​​​​ന്‍റെ (46) ഹൃ​​​​​ദ​​​​​യം മാ​​​​​റ്റി​​​​​വ​​​​​ച്ച​​​​​ത്.

ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റി​​​​​ലാ​​​​​ണ് ഷി​​​​​ബു​​​​​വി​​​​​ന്‍റെ ഹൃ​​​​​ദ​​​​​യം എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തേ​​​​​ക്കു കൊ​​​​​ണ്ടു​​​​​പോ​​​​​യ​​​​​ത്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പോ​​​​​ലീ​​​​​സ് ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളൊ​​​​​രു​​​​​ക്കി. അ​​​​​വ​​​​​യ​​​​​വം മാ​​​​​റ്റി​​​​​വ​​​​​യ്ക്ക​​​​​ൽ ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​ക​​​​​ൾ ന​​​​​ട​​​​​ന്ന ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള വ​​​​​ഴി​​​​​ക​​​​​ളി​​​​​ൽ റോ​​​​​ഡ് ക്ലി​​​​​യ​​​​​റ​​​​​ൻ​​​​​സ് പോ​​​​​ലീ​​​​​സ് സാ​​​​​ധ്യ​​​​​മാ​​​​​ക്കി. മെ​​​​​ഡി​​​​​ക്ക​​​​​ൽ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ വ​​​​​കു​​​​​പ്പ്, പോ​​​​​ലീ​​​​​സ്, ജി​​​​​ല്ലാ ഭ​​​​​ര​​​​​ണ​​​​​കൂ​​​​​ട​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ സം​​​​​യു​​​​​ക്ത​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. കെ ​​​​​സോ​​​​​ട്ടോ​​​​​യാ​​​​​ണ് അ​​​​​വ​​​​​യ​​​​​വ​​​വി​​​​​ന്യാ​​​​​സം ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ച്ച​​​​​ത്.

ക​​​​​ഴ​​​​​ക്കൂ​​​​​ട്ട​​​​​ത്ത് ഹോ​​​​​ട്ട​​​​​ലി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന ഷി​​​​​ബു വീ​​​​​ട്ടി​​​​​ലേ​​​​​ക്ക് സ്കൂ​​​​​ട്ട​​​​​റി​​​​​ൽ വ​​​​​രു​​​​​ന്ന വ​​​​​ഴി ഈ ​​​​​മാ​​​​​സം 14ന് ​​​​​കൊ​​​​​ല്ല​​​​​ത്തെ മൂ​​​​​ക്കാ​​​​​ട്ടുക്കു​​​​​ന്ന് എ​​​​​ന്ന സ്ഥ​​​​​ല​​​​​ത്ത് സ്കൂ​​​​​ട്ട​​​​​റി​​​​​ൽ​​​നി​​​​​ന്നു വീ​​​​​ഴു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം മെ​​​​​ഡി​​​​​ക്ക​​​​​ൽ കോ​​​​​ള​​​​​ജ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലി​​​രി​​​ക്കേ ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം മ​​​​​സ്തി​​​​​ഷ്ക​​​​​മ​​​​​ര​​​​​ണം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും അ​​​​​വ​​​​​യ​​​​​വ​​​​​ദാ​​​​​ന​​​​​ത്തി​​​​​ന് കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ സ​​​​​മ്മ​​​​​തം ന​​​​​ൽ​​​​​കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ശ​​​​​കു​​​​​ന്ത​​​​​ള​​​​​യാ​​​​​ണ് ഷി​​​​​ബു​​​​​വി​​​​​ന്‍റെ അ​​​​​മ്മ. സ​​​​​ഹോ​​​​​ദ​​​​​രി: ഷി​​​​​ജി.

ദു​​​ർ​​​ഗ​​​യെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​ത്തി​​​ച്ച​​​ത് അ​​​നാ​​​ഥാ​​​ല​​​യം ന​​​ട​​​ത്തി​​​പ്പു​​​കാ​​​ര​​​നാ​​​യ മ​​​ല​​​യാ​​​ളി

എ​​​​റ​​​​ണാ​​​​കു​​​​ളം ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍നി​​​​ന്ന് കാ​​​​ര്‍​ഡി​​​​യോ തൊ​​​​റാ​​​​സി​​​​ക് സ​​​​ര്‍​ജ​​​​ന്‍ ഡോ. ​​​​ജോ​​​​ര്‍​ജ് വാ​​​​ളൂ​​​​രാ​​​​ന്‍, സീ​​​​നി​​​​യ​​​​ര്‍ കാ​​​​ര്‍​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ് ഡോ. ​​​​ജി​​​​യോ പോ​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തേ​​​​ക്ക് ഹൃ​​​​ദ​​​​യം എ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പോ​​​​യി​​​​രു​​​​ന്നു. മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ല്‍ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ര്‍ നീ​​​​ണ്ട ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ ഷിബുവി​​​​ന്‍റെ ഹൃ​​​​ദ​​​​യം എ​​​​ടു​​​​ത്തു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​നി​​​​ന്ന് ഉ​​​​ച്ച​​​​ക​​​ഴി​​​ഞ്ഞ് 2.05ന് ​​​​ഹൃ​​​​ദ​​​​യ​​​​വു​​​​മാ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ല്‍ പു​​​റ​​​പ്പെ​​​ട്ട വൈ​​​​ദ്യ​​​​സം​​​​ഘം 2.50ഓ​​​​ടെ ഗ്രാ​​​​ന്‍​ഡ് ഹ​​​​യാ​​​​ത്ത് ഹോ​​​​ട്ട​​​​ല്‍ ഹെ​​​​ലി​​​​പാ​​​​ഡി​​​​ല്‍ ലാ​​​​ന്‍​ഡ് ചെ​​​​യ്തു. 2.56ന് ​​​​അ​​​​വി​​​​ടെ​​​നി​​​​ന്നു ഹൃ​​​​ദ​​​​യ​​​​വു​​​​മാ​​​​യി കു​​​​തി​​​​ച്ച ആം​​​​ബു​​​​ല​​​​ന്‍​സ് മൂ​​​​ന്നി​​​​ന് ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി. തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ കാ​​​​ര്‍​ഡി​​​​യോ തൊ​​​​റാ​​​​സി​​​​ക് സ​​​​ര്‍​ജ​​​​ന്‍ ഡോ. ​​​​ജോ​​​​ര്‍​ജ് വാ​​​​ളൂ​​​​രാ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യും ന​​​​ട​​​​ത്തി.

എ​​​​റ​​​​ണാ​​​​കു​​​​ളം ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ഹൃ​​​​ദ​​​​യം മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ല്‍ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്താ​​​​നാ​​​​യി മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശ​​​പ്ര​​​​കാ​​​​രം വി​​​​പു​​​​ല​​​​മാ​​​​യ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യ​​​​ത്.

അ​​​​നാ​​​​ഥ​​​​യാ​​​​യ ദു​​​​ര്‍​ഗ​​​​യ്ക്ക് ഒ​​​​രു അ​​​​നു​​​​ജ​​​​ന്‍ മാ​​​​ത്ര​​​​മാ​​​​ണു​​​​ള്ള​​​​ത്. ഹൃ​​​​ദ്‌​​​രോ​​​​ഗം മൂ​​​​ലം അ​​​​മ്മ​​​​യും മൂ​​​​ത്ത സ​​​​ഹോ​​​​ദ​​​​രി​​​​യും മ​​​​രി​​​ച്ചി​​​രു​​​ന്നു. നോ​​​​ക്കാ​​​​ന്‍ ആ​​​​രു​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ അ​​​​നാ​​​​ഥാ​​​​ല​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ദു​​​​ര്‍​ഗ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​നും ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത്. വ​​​​ന്‍ ചി​​​​കി​​​​ത്സാ​​​ച്ചെ​​​​ല​​​​വ് കാ​​​​ര​​​​ണം അ​​​​നാ​​​​ഥാ​​​​ല​​​​യം ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​ര​​​​നാ​​​​യ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​ണ് ചി​​​​കി​​​​ത്സ​​​​യ്ക്കാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.

Latest News

Corehub Up